എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ല. നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് ഉപയോഗിക്കണം; കേരളത്തെ പരിഹസിച്ച്‌ സുരേഷ്‌ഗോപി



ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിന് എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.“ബജറ്റ് പൂർണമായും തൃപ്തികരമാണ്.പോരായ്മകള്‍ ഉണ്ടെങ്കില്‍ അതിൻ്റെ വലിയ തിരുത്തല്‍ ബജറ്റില്‍ ഉണ്ടായി.താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്,എല്ലാവർക്കും അവകാശപ്പെട്ടതാണ്.മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു.ജോണ്‍ ബ്രിട്ടാസ് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്.ഒരു ട്രൈബല്‍ മന്ത്രിയാകണം എന്നത് തൻ്റെ ആഗ്രഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഉന്നത കുലത്തില്‍ ഒരാള്‍ ട്രൈബല്‍ മന്ത്രിയാകണമെന്നും ടൂറിസത്തിന് നിരവധി പദ്ധതികള്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്, സാംസ്കാരിക രംഗത്തിനും വേണ്ടി താൻ ശബ്ദമുയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02