പാവപ്പെട്ടവരേയും സാധാരണക്കാരെയും അപമാനിച്ച ബജറ്റായിരുന്നു ഇന്നലെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണ് ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്നും ലക്ഷ്യം സമ്പന്നരുടെ സമ്പത്ത് വർദ്ധിപ്പിക്കുക എന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
“ബജറ്റിൽ കേരളം എന്ന പദം പോലുമില്ല.വിവിധ പദ്ധതികൾ കേന്ദ്രത്തിന് മുമ്പാകെ കേരളം സമർപ്പിച്ചു.ഇവയൊന്നും പരിഗണിച്ചില്ല.വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്നതിന് യാതൊരു പദ്ധതിയും ബജറ്റിൽ ഇല്ല.പാവപ്പെട്ട ജനങ്ങളെ തിരസ്കരിച്ച് ബജറ്റ് ആണ് ഇത്.”-അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ പ്രസ്താവന ജനങ്ങളെ അപഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രംഗത്ത് വന്നു.കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും ജോൺ ബ്രിട്ടാസ് എംപി ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
“ബജറ്റ് പൂർണമായും തൃപ്തികരമാണ്.പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി.താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്,എല്ലാവർക്കും അവകാശപ്പെട്ടതാണ്.മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ലനിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
Post a Comment