കേരളത്തിന്റെ മലയോര മേഖലയുടെ വികസനത്തിൽ നിർണ്ണായകമായ മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി – കക്കാടംപൊയിൽ റീച്ചിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. വികസനത്തിലൂടെ മാറുന്ന കേരളത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് മലയോര ഹൈവേ.കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, ഉറുമി വെള്ളച്ചാട്ടം, ആനക്കല്ലംപാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവയുടെ സമീപത്തു കൂടി കടന്നു പോകുന്ന ഈ റോഡ് വിനോദ സഞ്ചാര മേഖലയുടെ വൻ കുതിച്ചു ചാട്ടത്തിനും കാർഷിക വാണിജ്യ വ്യാവസായിക മേഖലയുടെ പുരോഗതിക്കും ഊർജ്ജം പകരുമെന്ന പ്രത്യാശയും മലയോഹ ഹൈവേയുടെ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി കുറിച്ചു.
WE ONE KERALA -NM
Post a Comment