ഇഷ്ടപ്പെട്ടില്ലേ എന്നാൽ ഇനി ഡിസ്‌ലൈക്ക് ചെയ്യാം, ഇൻസ്റ്റഗ്രാം കമന്റ് സെക്ഷനിൽ ഡിസ്‌ലൈക്ക് ബട്ടണും


പലപ്പോഴും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കടിയിൽ എത്തുന്ന ചില കമ്മന്റുകളൊന്ന് ഡിസ്‌ലൈക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് നമ്മളിൽ പലരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിന്റെ കമന്റ് വിഭാഗത്തിൽ ഉടൻ തന്നെ “ഡിസ്‌ലൈക്ക്” ബട്ടൺ വരുന്നതായി ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സേരി ത്രഡ്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഇനി ഇപ്പോൾ ഒരു കമന്റ് ഇഷ്ട്ടപെട്ടില്ലെങ്കിലോ അതിന് അത്ര വലിയ പ്രാധാന്യം ഇല്ലായെന്ന് തോന്നിയല്ലോ ഡിസ്‌ലൈക്ക് ചെയ്യാനാകും. ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷനില്‍ ചില യൂസര്‍മാര്‍ക്ക് പുതിയ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഫീച്ചർ ലഭിച്ചു. ഇപ്പോൾ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാവർക്കും ലഭ്യമാകില്ല. ഇതിലൂടെ എത്ര ഡിസ്‌ലൈക്കുകൾ കിട്ടിയിട്ടുണ്ടെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തത് എന്നോ ആർക്കും കാണാൻ കഴിയില്ല. കൂടുതൽ സൗഹൃദപരമായ ഒരന്തരീക്ഷം കമന്റ് സെക്ഷനിൽ കൊണ്ടുവരാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് ഇൻസ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ അനേകം പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം എത്തിയിട്ടുണ്ട്. വീഡിയോ എഡിറ്റിംഗിനായി “എഡിറ്റ്സ്” എന്ന പുതിയ ആപ്പും ഇവർ പുറത്തിറക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വീഡിയോ ക്രിയേറ്റർമാർക്ക് ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നൽകുന്നതിനായി നിരവധി ടൂളുകൾ ഈ ആപ്പിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post

AD01

 


AD02