കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂർ എംപിയുടെ വാദം തള്ളാതെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരളത്തിലുണ്ടായ എന്തുമാറ്റത്തിനും അടിസ്ഥാന കാരണം യുഡിഎഫ് സർക്കാരുകളാണ്. കേരളം എല്ലാ മേഖലയിലും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ്. 1991ന് ശേഷമാണ് മാറ്റങ്ങളുണ്ടായത്. കിൻഫ്രയും അക്ഷയ കേന്ദ്രങ്ങളും എൻജിനിയറിങ് കോളേജുകളും ആരംഭിച്ചതാണ് ഇതിന് കാരണം. നോക്കുകൂലിയും ആക്രമസമരവുമായിരുന്നു വ്യവസായ സൗഹൃദത്തിന് തടസമായത്. ഇപ്പോഴത്തെ പ്രതിപക്ഷം ആ നിലയ്ക്ക് പോയിട്ടില്ല. കേരളത്തിലുണ്ടായ മാറ്റങ്ങൾക്ക് കാരണം യുഡിഎഫ് സർക്കാരുകളാണെന്ന് ഞങ്ങൾക്ക് അവകാശപ്പെടാം. തരൂരിന്റെ ലേഖനത്തിലുള്ള ലീഗിന്റെ രാഷ്ട്രീയനിലപാട് സമയമാകുമ്പോള്‍ പറയും. വ്യവസായങ്ങളോട് നെഗറ്റീവ് സമീപനമുണ്ടായിരുന്ന ഇടതുമുന്നണിയുടെ നയം മാറ്റമാണ് ഇപ്പോഴത്തെ നേട്ടത്തിനു കാരണം. ഇതെല്ലാം ഡോ. തരൂർ തന്നെ പറഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ദുരന്തബാധിതരെ കേന്ദ്രസർക്കാർ അപമാനിക്കുകയാണ്. അതിനെതിരെ പ്രതികരിക്കണം. ഇന്ത്യക്കാരെ തടവുപുള്ളികളെപ്പോലെ അമേരിക്കയിൽനിന്നെത്തിക്കുന്നത് അപമാനകരമാണ്. ഇതിൽ അഭിമാനിക്കാനൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment