വിശാഖപട്ടണം ചാരകേസിൽ അറസ്റ്റിലായ മലയാളി ഒരു വർഷമായി എൻഐഎ നിരീക്ഷണത്തിൽ, കൂടുതൽ അന്വേഷണം


തിരുവനന്തപുരം: 
വിശാഖപട്ടണം ചാരകേസിൽ അറസ്റ്റിലായ മലയാളി പി. എ അഭിലാഷ് കഴിഞ്ഞ ഒരു വർഷമായി എൻഐഎ നിരീക്ഷണത്തിലായിരുന്നു. ഇയാളെയും ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു വ്യക്തിയെയും നേരത്തെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മറ്റു പ്രതിരോധ കേന്ദ്രങ്ങളുടെയും വിവരങ്ങൾ ചോർന്നോ എന്നതിലും അന്വേഷണം തുടരുന്നതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി പി. എ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയിൽ നിന്ന് വേതൻ ലക്ഷ്‌മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരെയും എൻഐഎ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്. പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയെന്നാണ് കേസ്. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്. കൊച്ചിയിലെയും കാർവാർ നാവിക സേന ആസ്ഥാനത്തെയും ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങളും പാകിസ്ഥാന് ചോർത്തി നൽകിയെന്ന ഗുരുതരമായ കുറ്റമാണ് പ്രതികൾക്കെതിരെ ആരോപിക്കുന്നത്.



Post a Comment

Previous Post Next Post

AD01

 


AD02