‘ജതിൻ രാംദാസി’ന്‍റെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ കൂട്ട്; പുതുപുത്തൻ എസ് യു വി സ്വന്തമാക്കി ടോവിനോ


സിനിമാ രംഗമെന്നാൽ വാഹനപ്രേമികളുടെ കൂട്ടായ്മ കൂടിയാണ്. വാഹന പ്രേമത്തിൽ യുവനടൻമാരിൽ ദുൽഖറിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന ഒരാളാണ് ടൊവിനോ തോമസ്. എസ് യു വികളാണ് താരത്തിന്റെ വീക്ക്നസ്. 2024-ലായിരുന്നു താരം ബിഎംഡബ്ല്യുവിന്റെ 2.60 കോടി രൂപ വിലയുളള XM എന്ന ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയത്. ഇപ്പോഴിതാ താരം ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ റോഞ്ച് റോവർ ഓട്ടോബയോഗ്രഫി ഗാരേജിലേക്ക് എത്തിച്ചിരിക്കുകയാണ് ടോവിനോ. കൊച്ചിയിലെ മുത്തൂറ്റ് മോട്ടോർസ് ഷോറൂമിൽ നിന്നാണ് താരം വാഹനം ഡെലിവറി എടുത്തത്. കുടുംബത്തോടൊപ്പം വാഹനം സ്വന്തമാക്കാൻ എത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. 2.60 കോടിയാണ് എക്സ് ഷോറൂം വില. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഓട്ടോബയോഗ്രഫിക്ക് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 5.9 സെക്കന്‍ഡ് മതിയാകും. നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ഈ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ്ലൈറ്റുകൾ എന്നിവ പോലുള്ള സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായതിനാലാണ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനമായി ഇത് മാറുന്നത്.

Post a Comment

Previous Post Next Post

AD01

 


AD02