ചോറിന് മറ്റൊരു കറിയും വേണ്ട; കൊതിയൂറും അങ്കമാലി മാങ്ങാക്കറിയുണ്ടാക്കാം ഞൊടിയിടയില്‍


കൊതിയൂറും അങ്കമാലി മാങ്ങാക്കറി വീട്ടിലുണ്ടാക്കാം ഞൊടിയിടയില്‍. നല്ല കിടിലന്‍ രുചിയില്‍ അങ്കമാലിക്കാര്‍ തയ്യാറാക്കുന്ന അതേ രുചിയില്‍ മാങ്ങാക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മാങ്ങ – രണ്ട് വലുത്

സവാള – രണ്ട് ഇടത്തരം

ചുവന്നുള്ളി – 8

ഇഞ്ചി – ഇടത്തരം കഷണം

പച്ചമുളക് – നാല്

കറിവേപ്പില – രണ്ട് തണ്ട്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

മുളകുപൊടി – രണ്ടര സ്പൂണ്‍

മല്ലിപ്പൊടി – നാല് സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍

തേങ്ങാപ്പാല്‍- രണ്ടര തേങ്ങയുടേത്

പാകം ചെയ്യുന്ന വിധം

മാങ്ങ വലിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക

സവാള കനംകുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക.

ചുവന്നുള്ളി നാലായി കീറിയെടുക്കുക. അടുത്തത് ഇഞ്ചി നീളത്തില്‍ കൊത്തിയരിഞ്ഞെടുക്കുക.

പച്ചമുളക് നീളത്തില്‍ രണ്ടായി കീറിയെടുക്കുക.

അരിഞ്ഞുവച്ചിരിക്കുന്ന ചേരുവകളെല്ലാംകൂടി വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.

മറ്റൊരു പാത്രത്തില്‍ മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും കൂടി യോജിപ്പിക്കുക.

ഇതിലേക്ക് അല്‍പം വെളിച്ചെണ്ണയും ഉപ്പും കൂടി ചേര്‍ത്തിളക്കുക.

ഇത് സാവളയും മറ്റു ചേരുവകളും തിരുമ്മി യോജിപ്പിച്ച കൂട്ടിലേക്ക് ചേര്‍ക്കുക.

മാങ്ങാക്കഷണങ്ങള്‍ ഉടയാതെ അരപ്പുമായി നന്നായി ചേര്‍ത്തിളക്കുക.

കറി അടുപ്പത്ത് വയ്ക്കുക. ചെറിയ തീയില്‍ വേണം വേവിക്കാന്‍.

കറി തിളച്ച് മാങ്ങ വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിക്കുക.

ചെറിയ തീയില്‍ ആക്കിയ ശേഷം വേണം തേങ്ങാപ്പാല്‍ ഒഴിക്കാന്‍.

തേങ്ങാപ്പാലൊഴിച്ച് ഇളക്കി ഒരു തിള വന്നാല്‍ കറി അടുപ്പില്‍ നിന്നും വാങ്ങണം.

കറി ഏകദേശം രണ്ട് മൂന്ന് മണിക്കൂര്‍ തണുക്കാന്‍ അനുവദിക്കുക.

ഇനി കടുക് വറുത്ത് കറിയ്ക്കു മുകളിലായി താളിക്കുക.

Post a Comment

Previous Post Next Post

AD01

 


AD02