സുരക്ഷിത ഡ്രൈവിംഗ് ലക്ഷ്യമിട്ട് മാരത്തണുമായി എംവിഡി! പങ്കാളികളായി ആസിഫ് അലിയും അപര്‍ണയും


സുരക്ഷിത ഡ്രൈവിംഗ് ലക്ഷ്യമിട്ട് കോഴിക്കോട് മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിച്ചു. ചലച്ചിത്ര താരം ആസിഫ് അലി, അപർണ ബാലമുരളി ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കാളികളായി. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും അവബോധം സൃഷ്ട്ടിക്കുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി അവേർനസ്സ് മാരത്തൺ സംഘടിപ്പിച്ചത്.

മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ആരംഭിച്ച് ബിച്ചിൽ അവസാനിച്ച മാരത്തണിൽ നിരവധി പേർ പങ്കാളികളായി. സുരക്ഷിത ഡ്രൈവിംഗ് അവബോധം സൃഷ്ടിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പെടെ മാരത്തണിൻ്റെ ഭാഗമായി. പരിപാടിയുടെ സമാപന ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉദ്ഘാനം ചെയ്തു. വാഹനം ഓടിക്കുന്നവർ സ്വന്തം വീട്ടുകാരെക്കുറിച്ച് ഓർക്കണമെന്ന് മേയർ പറഞ്ഞു. ചടങ്ങിൽ അതിഥിയായി എത്തിയ നടൻ ആസിഫ് അലി മെല്ലെ വാഹനം ഓടിക്കുന്നത് തന്ത വൈബ് അല്ലെന്ന് യുവാക്കളോട് പറഞ്ഞു. സുരക്ഷിതമായി വാഹനം ഓടിക്കുന്ന വ്യക്തിയാണ് താൻ എന്നും ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞു. ചലച്ചിത്ര താരം അപർണ ബാലമുരളി, സംവിധായകൻ ജിത്തു ജോസഫ്, അഹമ്മദ് ദേവർകോവിൽ എം എൽ എ, ഉന്നത പൊലിസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ മോട്ടോർവാഹനവകുപ്പിൻ്റെ മാരത്തണിൽ പങ്കാളികളായി.

Post a Comment

Previous Post Next Post

AD01

 


AD02