എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് രോഗിയുമായി പോയ ആംബുലൻസും മിനി ലോറിയും (കോഴി ലോറി)കൂട്ടിയിടിച്ച് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു. 7 പേർക്ക് ഗുരുതര പരുക്ക്. രാത്രി 11.30 മണിയോടെ ആയിരുന്നു അപകടം ആംബുലൻസിൽ ഉണ്ടായിരുന്നഅടൂർ, ഏഴംകുളം, മരുതിമൂട് സ്വദേശി തമ്പി (60)ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്.രോഗിയുമായി അടൂർ ജനറൽ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കൊട്ടാരക്കര ഭാഗത്തേക്ക് കോഴിയുമായി പോയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു.ലോറിയിൽ 4 പേരും ആംബുലൻസിൽ 5 പേരും ആണ് ഉണ്ടായിരുന്നത്. 9 പേരിൽ 2 പേർ മരിച്ചു. മറ്റുള്ള 7 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ് . ലോറിയിൽ കൊല്ലം കുരീപ്പുഴ സ്വദേശി ജലീൽ ( ഡ്രൈവർ )സബലു ,ഉബൈദ്, മാലിക് എന്നിവർ ഡ്രൈവർ ഒഴികെ 3 പേരും ബംഗാൾ സ്വദേശികൾ ആണ്
WE ONE KERALA -NM
Post a Comment