കുടുംബാസൂത്രണം മനുഷ്യരില്‍ മാത്രം പോര'; ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്.

 


തിരുവനന്തപുരം: മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമെന്നും അദ്ദേഹം പറഞ്ഞു. വേലി കെട്ടിയാലോ, മതില്‍ ഉണ്ടാക്കിയാലോ മറ്റൊരു വഴിയിലൂടെ മൃഗങ്ങള്‍ എത്തുമെന്നും വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍ മാത്രം പോര. വന്യജീവികളിലും ജനന നിയന്ത്രണം വേണമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02