കേരള കോൺഗ്രസ് (ജേക്കബ്ബ്) സംസ്ഥാന ട്രഷറർ വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി: കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം സംസ്ഥാന ട്രഷറർ കീഴ്പ്പള്ളി അത്തിക്കലിൽ വത്സൻ അത്തിക്കൽ (64) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 11 മണിയോടെയാണ് മരണപ്പെട്ടത്. കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം സംസ്ഥാന ട്രഷറർ ആയി പ്രവർത്തിച്ചു വരികയായിരുന്ന വത്സൻ അത്തിക്കൽ കേരള കോൺഗ്രസ് (ജേക്കബ്) ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട്, കേരള കോൺഗ്രസ് (ജേക്കബ്) കണ്ണൂർ ജില്ല പ്രസിഡൻ്റ്, ഇരിട്ടി പി.ടി.ചാക്കോ സഹ.ആശുപത്രി ഭരണ സമിതിയംഗം, ജില്ലാ പഞ്ചയത്ത് കൊട്ടിയൂർ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്തംഗം എന്നിനിലകളിൽ പ്രവർത്തിച്ചിരുന്ന വത്സൻ അത്തിക്കൽ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. കീഴ്പ്പള്ളി അത്തിക്കലിൽ പരേതരായ അത്തിക്കൽ കുഞ്ഞിക്കണ്ണൻ്റേയും ബാലുശ്ശേരി മാധവിയമ്മയുടെയും മകനാണ്. ഭാര്യ: ഭാനുമതി. മക്കൾ: വിഷ്ണു (കെഎസ്എഫ്ഇ, കേളകം ), ധന്യ. മരുമകൻ: വിനോദ് (ഫയർഫോഴ്സ്, പള്ളൂർ). സഹോദരങ്ങൾ: ഗോപാലൻ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), സരോജിനി (റിട്ട. ജില്ലാ ബാങ്ക് ,ഇരിട്ടി ), രാഘവൻ (വിമുക്ത ഭടൻ), ഗായത്രി ( കാരുണ്യ ആശുപത്രി, ഇരിട്ടി ), ബാലകൃഷ്ണൻ (മിലിട്ടറി), പരേതയായ സ്മിത. അദേഹത്തിൻ്റെ അന്ത്യാഭിലാഷപ്രകാരം ഇരു കണ്ണുകളും കോഴിക്കോട് ആശുപത്രിയിൽ വെച്ച് ദാനം ചെയ്തു. സംസ്കാരം: ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വീർപ്പാട് ആറളം പഞ്ചായത്ത് ശാന്തിതീരം പൊതുശ്മശാനത്തിൽ.



Post a Comment

Previous Post Next Post

AD01

 


AD02