യുഡിഎഫിൽ കയറി കൂടാൻ പതിനെട്ടടവും പയറ്റി പിവി അൻവർ; തൃണമൂൽ ദേശീയ നേതാക്കളെ പാണക്കാട് എത്തിച്ച് പുതിയ നീക്കം



തൃണമൂൽ കോൺഗ്രസുമായി യുഡിഎഫ് പ്രവേശനം തേടി അലയുന്ന പിവി അൻവർ അതിനായി പതിനെട്ടടവും പയറ്റുകയാണ്. മുതിർന്ന തൃണമൂൽ ദേശീയ നേതാക്കളായ മഹുവ മൊയ്ത്രയേയും ഡെറിക് ഒബ്രിയാനേയും സംസ്ഥാനത്തെത്തിച്ചാണ് അൻവറിന്റെ പുതിയ നീക്കം.മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയാണ് ദേശീയ നേതാക്കൾക്കൊപ്പം അൻവർ സന്ദർശിച്ചത്. തുടർന്ന് തൃണമൂൽ നേതാക്കൾ സാദിഖലി തങ്ങളുമായി ചർച്ചകൾ നടത്തി.സൗഹൃദ സന്ദർശനം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് സാദിഖലി തങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. തൃണമൂൽ നേതാക്കൾ കേരളത്തിൽ അവരുടെ പാർട്ടി പരിപാടിക്കായി എത്തിയതാണ്.മലപ്പുറത്തെത്തിയപ്പോൾ പാണക്കാട് എത്താൻ ആഗ്രഹം പ്രകടിപ്പിച്ചു സന്ദർശനത്തിന് അനുവാദവും നൽകി. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങൾ സംസാരിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.27ന് യുഡിഎഫ് യോഗം ചേരാനിരിക്കെ തൃണമൂൽ നേതാക്കളുടെ സന്ദർശനം ഏറെ പ്രധാന്യമുളളതാണ്. മുന്നണി പ്രവേശനം നീട്ടികൊണ്ടു പോകാതിരിക്കാൻ ലീഗിൽ നിന്നും മുന്നണിയിൽ ഒരു സമ്മർദ്ദത്തിനാണ് അൻവറിന്റെ ശ്രമം.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02