പാലക്കാട് ചിതലിയിൽ കാളപ്പൂട്ട് മത്സരം നടന്നു. ജനകീയ സാംസ്കാരികോത്സവമായ കാളപ്പൂട്ട് മത്സരം കേരളത്തിൽ പ്രധാനമായും നടക്കുന്നത് പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ്. പോത്തോട്ടം, മരമടി എന്നീ പേരുകളിലും ആവേശകരമായി ഈ ഗ്രാമീണോത്സവം അറിയപ്പെടുന്നു.ചിതലി പെരുങ്കുന്നം രാമകൃഷണൻ സ്മാരക കന്നുപൂട്ടുകണ്ടത്തിൽ മതസൗഹാർദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാളപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കന്നുകാലി സംഘങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.കന്നുകളുടെ വീറും വാശിയും ആയിരങ്ങൾക്കാണ് ആനന്ദമേകിയത്. കാർഷിക സംസ്കൃതിയുടെ ഓർമകളുണർത്തിയാണ് കൊയ്ത്തു കഴിഞ്ഞ പാടത്ത് കാളപ്പൂട്ട് മത്സരം നടന്നത്. ആവേശവും ആർപ്പുവിളികളോടെയും കന്നുകാലികളുമായി എത്തിയ കർഷകർ പോരാടി. പാലക്കാട് ചിതലി രാമകൃഷ്ണൻ മെമ്മോറിയൽ മതസൗഹാർദ്ദ കൂട്ടായ്മയാണ് കാളപൂട്ട് മത്സരം സംഘടിപ്പിച്ചത് പാലക്കാട് ചിതലി പെരുങ്കുന്നം രാമകൃഷ്ണൻ മെമ്മോറിയൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. പാലക്കാട് ജില്ലയക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ്, മത്സരം കാണാൻ ഇവിടെക്ക് എത്തിയത്.
WE ONE KERALA -NM
Post a Comment