ന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമത്തിലെ വകു പ്പുകൾ ദുരുപയോഗംചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എ ൻഫോഴ്സസ്മെന്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) സുപ്രീംകോട തിയുടെ വിമർശനം. സ്ത്രീധന വിരുദ്ധ നിയമംപോലെ, കള്ളപ്പണ ഇടപാട് നിരോധന നിയമത്തിലെ വകുപ്പുക ളും ദുരുപയോഗംചെയ്ത‌് ആളുകളെ ജയിലിലടക്കുന്ന തായി ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്ജ്വൽ ഭു യാൻ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഛത്തി സ്ഗഢിലെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ അരുൺ പട്ടേൽ ത്രിപാഠിയുടെ ജാമ്യം പരിഗണിക്കുന്നതിനിടെയാ ണ് കോടതിയുടെ പരാമർശം.ആരോപണവിധേയൻ എക്കാലത്തും ജയിലിൽതന്നെ തുടരണമെന്നതല്ല കള്ളപ്പണ നിരോധന നിയമത്തിന്റെ അടിസ്ഥാന സങ്കൽപം.തെളിവുകളുടെ അഭാവത്തിലും അയാൾ ജയിലിൽ തന്നെ തുടരുന്നുവെന്നാൽ, അത് സ്ത്രീധന കേസുകളിലും മറ്റും കണ്ടുവരുന്നതുപോലെയാകും' -ബെഞ്ച് പ്ര സ്താവിച്ചു. ഛത്തിസ്ഗഢിലെ പ്രമാദമായ മദ്യക്കേസു മായി ബന്ധപ്പെട്ടാണ് ത്രിപാഠി അറസ്റ്റിലായത്. നേര ത്തേ, അദ്ദേഹത്തിൻ്റെ ജാമ്യം ഹൈകോടതി നിഷേധിച്ച തിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്
Post a Comment