വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ, രണ്ടാം പ്രതിയായ കാർത്തിക്കിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ആകെ 26 കിലോ സ്വർണമാണ് ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത്. നേരത്തെ കണ്ടെടുത്ത സ്വർണ്ണങ്ങളടക്കം 16 കിലോയോള്ളം സ്വർണ്ണം ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. ഇനി പത്തു കിലോയോള്ളം സ്വർണം കണ്ടെത്താനുണ്ട്.
അതേസമയം പാതിവില വാഹന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ പൊലീസ് ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് മജിസ്ട്രേഷൻ മുന്നിൽ ഹാജരാക്കുന്നത്. പ്രതിയുമായി മൂവാറ്റുപുഴ പൊലീസ് ഇന്നലെ കൊച്ചിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. വൈറ്റിലയിലെയും കടവന്ത്രയിലെയും ഓഫീസുകളിലും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അനന്തുവിൻ്റെ കളമശ്ശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നവേഷന്‍ എന്ന സ്ഥാപനത്തിലും പൊലീസ് തെളിവെടുപ്പ് നൃത്തിയിരുന്നു. കളമശ്ശേരിയിലെ ഓഫീസ് തെളിവെടുപ്പിനു ശേഷം പൊലീസ് പൂട്ടി സീല്‍ ചെയ്തു.
Post a Comment