ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സ് ; കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായ ഷീന എന്‍ വി ഇന്ന് ഇറങ്ങും




ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായ ഷീന എന്‍ വി ട്രിപ്പിള്‍ ജംബില്‍ ഇന്ന് ഇറങ്ങും. നിലവിലെ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഷീന. ലോങ് ജംമ്പ്, 4×400 മീറ്റര്‍ റിലേ, വനിതകളുടെ ഹെപ്റ്റാത്തലോൺ, ജിംനാസ്റ്റിക്ക്, ടേബിള്‍ ടെന്നീസ്, ഗുസ്തി, ജൂഡോ എന്നീ ഇനങ്ങിളും കേരളം ഇന്ന് ഇറങ്ങും. ഇന്നലെ ഒരു സ്വർണമടക്കം ആറ് മേഡലാണ് കേരളം നേടിയത്.അതേസമയം 38-ാമത് ദേശീയ ​ഗെയിംസിൽ ഫുട്ബോളിൽ കേരളത്തിന് സ്വർണം നേടിയിരുന്നു. 28 വർഷത്തിന് ശേഷം ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ജേതാക്കളാകുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡ‍ിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് കേരളം സ്വർണത്തിൽ മുത്തമിട്ടത്. ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്.എതിരില്ലാത്ത ഒരുഗോളിനാണ് കേരളം ആതിഥേയരായ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. 53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി വലകുലുക്കിയത്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02