കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് നൽകണം എസ്എൻഡിപി യൂത്ത് മൂവ്മെന്റ് സംസ്ഥാനത്ത് പുതിയ യുവജന നയം രൂപീകരിച്ചു. യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമെന്ന്എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു എങ്കിൽ മാത്രമേ യുവജനങ്ങളെ കേരളത്തിൽ തന്നെ നിലനിറുത്താൻ കഴിയു എന്നും യോഗം വിലയിരുത്തി യൂത്ത്മൂവ്മെൻ്റ് ഇരിട്ടി താലൂക്ക് പ്രവർത്തക സമ്മേളനം എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ശ്രീ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു കേരളത്തിൽ യുവജനങ്ങൾക്കുള്ള തൊഴിൽ സാധ്യതകൾ നഷ്ടപ്പെടുന്നതും യുവജനങ്ങൾ തൊഴിൽ തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതും കേരളം പോലുള്ള സംസ്ഥാനത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നും യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് പച്ചയിൽ സന്ദീപ് ആവശ്യപ്പെട്ടു യൂത്ത് മൂവ്മെന്റ് ഇരിട്ടി യൂണിയൻ പ്രസിഡണ്ട് US അഭിലാഷ് അധ്യക്ഷത വഹിച്ചു ഇരിട്ടി യൂണിയൻ സെക്രട്ടറി പി എൻ ബാബു മാസ്റ്റർ യുവജന സന്ദേശം നൽകി സമ്മേളനത്തിൽ എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് മലബാർ മേഖല കോഡിനേറ്റർ അർജുൻ അരയാക്കണ്ടി മുഖ്യപ്രഭാഷണവും യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അനൂപ് പനക്കൽ സംഘടനാ സന്ദേശവും നൽകി യൂണിയൻ പ്രസിഡന്റ് കെ വി അജി മുഖ്യ അതിഥി ആയിരുന്നു യൂണിയൻ വൈസ് പ്രസിഡണ്ട് കെ കെ സോമൻ പി പി കുഞ്ഞൂഞ്ഞ് വനിതാ സംഘം പ്രസിഡണ്ട് ചന്ദ്രമതി ടീച്ചർ സെക്രട്ടറി രാധാമണി ഗോപി ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡണ്ട് സുരേന്ദ്രൻ മാസ്റ്റർ തലച്ചിറ സെക്രട്ടറി ഷിബിൻ മാസ്റ്റർ എം എൻഷീല ടീച്ചർ യോഗം ഡയറക്ടർ കെ എം രാജൻ , യൂത്തു മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി പി എം ജയരാജ് , ബിജുമോൻ പയ്യാവൂർ KS ശരത് AM കൃഷ്ണൻകുട്ടി, ശശി തറപ്പേൽ PG രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു ഇരിട്ടി മേഖലയിൽ വിപുലമായ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ തുടങ്ങാനും സമ്മേളനം തീരുമാനിച്ചു
WE ONE KERALA -NM
Post a Comment