ട്രോളി ബാഗില്‍ തലയില്ലാത്ത മൃതദേഹം; പശ്ചിമബംഗാളില്‍ രണ്ട് സ്ത്രീകള്‍ പിടിയില്‍


പശ്ചിമബംഗാളില്‍ ട്രോളി ബാഗില്‍ മൃതദേഹവുമായെത്തിയ യുവതികള്‍ പിടിയില്‍. മധ്യംഗ്രാമില്‍ പ്രദേശവാസികളാണ് സ്ത്രീകള്‍ മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാന്‍ വന്നത് ശ്രദ്ധിക്കുകയും ഇവരെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഖുമര്‍ദുളി ഘട്ടിന് സമീപം ഹൂഗ്ലി നദിയില്‍ ശരീരം തള്ളാനായിരുന്നു ഇവരുടെ ശ്രമം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സുമിതാ ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രദേശവാസികള്‍ സംശയത്തെ തുടര്‍ന്ന് ബാഗ് തുറക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫാല്‍ഗുനി ഘോഷ് ഇവരുടെ മാതാവ് ആരതി ഘോഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ത്രീകളെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് പ്രദേശവാസികള്‍ മുറവിളി കൂട്ടിയത് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പൊലീസ് ഇടപെടെലില്‍ അവര്‍ പിന്മാറുകയായിരുന്നു.

Post a Comment

Previous Post Next Post

AD01

 


AD02