എസ്എഫ്ഐ വിദ്യാർത്ഥികളെ ശരിയായി നയിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനം: മുഖ്യമന്ത്രി


എസ്എഫ്ഐ വിദ്യാർത്ഥികളെ ശരിയായി നയിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഉയർന്നുവരുന്ന മൗലികമായ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയാണ് എസ്എഫ്ഐയെന്നും വിദ്യാഭ്യാസമേഖലയിലെ എസ്എഫ്ഐ കാവിവൽക്കരണത്തെ ശക്തമായി എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നിരവധി രക്തസാക്ഷിത്വങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. നിരവധി സമര പോരാട്ടങ്ങൾക്ക് ഇടയിൽ അക്രമങ്ങൾ നേരിടേണ്ടി വന്നു.നിരവധി വിദ്യാർത്ഥികളെ എസ്എഫ് ഐക്ക് നഷ്ടപ്പെട്ടു. കെഎസ്‌യു, എസ്ഡിപിഐ, ആർഎസ്എസ് അടക്കമുള്ള സംഘടനകളുടെ ആക്രമണങ്ങൾ എസ്എഫ്ഐക്ക് നേരിടേണ്ടിവന്നിട്ടുണ്ട്..സംസ്ഥാന ജോയിൻ സെക്രട്ടറിയായിരിക്കെയാണ് കെ വി സുധീഷിനെ കണ്ണൂരിൽ ആർഎസ്എസ് കൊലപ്പെടുത്തിയത്.ഏറ്റവും ഒടുവിൽ ധീരജിന്റെ കൊലപാതകത്തെ പച്ചയായി ന്യായീകരിക്കുകയാണ്. “-മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എസ്എഫ്ഐ ഏതെങ്കിലും ഒരാളെ ഇതുവരെ അപായപ്പെടുത്തിയിട്ടില്ലെന്നും എസ്എഫ്ഐക്കാർ ആക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും വലതുപക്ഷ മാധ്യമങ്ങൾക്ക് അതൊരു വാർത്തയേ ആകുന്നില്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post

AD01

 


AD02