തരൂരിന്റെ പരാമർശം; പ്രതിരോധത്തിലായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ

 


ശശി തരൂർ വിഷയത്തിൽ കോൺഗ്രസിൽ പ്രതിസന്ധി. തരൂരിന്റെ പരാമർശത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതിരോധത്തിലായിരിക്കുകയാണ്. ജാഗ്രതയോടെയാണ് നേതാക്കളുടെ പ്രതികരണം.തരൂരിനെ കടന്നാക്രമിക്കാതെ ചെന്നിത്തലയും തരൂരിനെ തല്ലിയും തഴുകിയും കെ മുരളീധരനും വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന് ഒരു വിഭാഗം നേതാക്കളും വിഷയത്തിൽ പ്രതികരിച്ചു. തരൂരിനെ പ്രകോപിപ്പിക്കരുതെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. തരൂരിന്റെ നീക്കം എന്തെന്ന ആശങ്കയിൽ ആണ് കോൺഗ്രസ് നേതൃത്വം.കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞു . സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ദി ഇന്ത്യൻ എക്സ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമർശം

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02