ഇടുക്കിയിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിൽ


ഇടുക്കി കമ്പംമേട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിൽ. കമ്പംമേട്ട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ ലഭിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ(24) ആണ് പിടിയിലായത്. ഇന്നലെ കമ്പംമേട്ട് പോലീസ് അന്യാർതൊളു നിർമലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിൽക്കുന്നതായി കണ്ടു. തുടർന്ന് ഇയാളുടെ ബാഗിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. കമ്പംമെട്ട് എസ്ഐ വർഗീസ് ജോസഫ്, സിപിഓമാരായ തോമസ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 2 ദിവസം മുമ്പ് വയനാട് കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിലായിരുന്നു. ബത്തേരിയിലാണ് സംഭവം. ബാംഗ്ലൂർ സ്വദേശികളായ എഎൻ തരുൺ(29), ഡാനിഷ് ഹോമിയാർ(30), നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരാണ് പിടിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസുമാണ് പ്രതികളെ പിടികൂടിയത്. മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്.

Post a Comment

Previous Post Next Post

AD01

 


AD02