കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് അനധികൃതമായി കടത്തികൊണ്ടു വന്ന 150 തിരകൾ കണ്ടെടുത്തു



   ഇരിട്ടി - മൈസൂർ അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി കടത്തികൊണ്ടു വന്ന 150 തിരകൾ കണ്ടെടുത്തു. കർണ്ണാടകത്തിലെ  വിരാജ് പേട്ട യിൽ നിന്നും കൂട്ടുപുഴ ചെക് പോസ്റ്റ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന KL 13 AV - 9297 നമ്പർ ലക്ഷ്മി ബസ്സിൽ ഉച്ചതിരിഞ്ഞ് 3.45 മണിക്ക് നടത്തിയ പരിശോധനയിൽ ബസ്സിൻ്റെ ബർത്തിൽ ഉടമസ്ഥനാരെന്ന് തിരിച്ചറിയാത്ത ഷോൾഡർ ബാഗിനുളളിൽ ഭദ്രമായി ഒതുക്കം ചെയ്ത നിലയിലാണ് നാടൻ തോക്കുകളിൽ ഉപയോഗിക്കാവുന്ന തിരകൾ കണ്ടെത്തിയത് .എക്സൈസ് ഇൻസ്പെക്ടർ രാജീവ്.വി.ആറിൻ്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജോണി ജോസഫ്, പ്രിവൻ്റീവ് ഓഫീസർമാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു.പി, മുനീർ . എം.ബി, വനിതാസി.ഇ.ഒ ഷീജ കവളാൻ എന്നിവർ പങ്കെടുത്തു. ബന്തവസ്സിലെടുത്ത തൊണ്ടിമുതലുകളും, കേസ് രേഖകളും ഇടർന്ന് ഇരിട്ടി പോലീസിന്‌ കൈമാറി. പ്രതിയെ തിരിച്ചറിയുന്നതിനായി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WE ONE KERALA -NM 



W

Post a Comment

Previous Post Next Post

AD01

 


AD02