കുരങ്ങുകളുടെ ശല്യത്തിൽ പൊറുതിമുട്ടി; പറമ്പിലെ 18 തെങ്ങുകൾ മുറിച്ചു മാറ്റി കർഷകൻ


കുരങ്ങുകളുടെ ശല്യത്തിൽ പൊറുതിമുട്ടിയതോടെ വീട്ട് പറമ്പിലെ 18 തെങ്ങുകൾ മുറിച്ചു മാറ്റി കർഷകൻ. കോഴിക്കോട് വിലങ്ങാട് സ്വദേശി ജോഷിയാണ് തെങ്ങുകൾ മുറിച്ചു മാറ്റിയത്. കുരങ്ങുകളുടെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജോഷിയും കുടുംബവും. മുൻപ് പറമ്പിലെ തെങ്ങുകളിൽ നിന്ന് നല്ല വരുമാനമായിരുന്നു വിലങ്ങാട് സ്വദേശി ജോഷിക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. നാളികേരത്തിന് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും കുരങ്ങുകളുടെ ശല്യം കാരണം തെങ്ങിൽ നിന്ന് കായ്ഫലം ലഭിക്കുന്നില്ല. വനമേഖലയിൽ നിന്ന് കൂട്ടമായി എത്തുന്ന കുരങ്ങുകൾ പറമ്പിലെ തെങ്ങുകളിൽ നിന്ന് തേങ്ങയും, ഇളനീരുമെല്ലാം എല്ലാം നശിപ്പിച്ചു. മാത്രമല്ല, ഭാര്യയെയും മക്കളെയും തേങ്ങകൾ കൊണ്ട് വാനരപ്പട അക്രമിക്കുകയും ചെയ്യുന്നു. സ്കൂളിൽ പോകുന്ന മക്കൾക്ക് നേരെ അക്രമം തുടർന്നതോടെയാണ് മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ തെങ്ങിൻ്റെ മുകൾ ഭാഗം വെട്ടിമാറ്റേണ്ടി വന്നത്. ഭാഗ്യം കൊണ്ടാണ് പലപ്പോഴും രക്ഷപ്പെട്ടതെന്നാണ് ജോഷിയുടെ മകൻ പറഞ്ഞു. ആകെയുള്ള 22 തെങ്ങുകളിൽ 18 എണ്ണത്തിൻ്റെയും മണ്ട വെട്ടിമാറ്റിയിട്ടുണ്ട്. നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരനാണ് ജോഷി. റിസർവ് വനമേഖലയിലെ പാറക്കൂട്ടങ്ങളിൽ തമ്പടിച്ച നൂറും, ഇരുന്നൂറും വരുന്ന വാനര കൂട്ടമാണ് കൃഷിയിടത്തിലെത്തി വീട്ടുകാരെ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 18 തെങ്ങുകളുടെയും മണ്ട തൊഴിലാളികളെ ഉപയോഗിച്ച് വെട്ടി മാറ്റിയത്

Post a Comment

Previous Post Next Post

AD01

 


AD02