കാട്ടുപന്നി ആക്രമണം: കർഷകന് പരുക്ക്.

 


ഇരിട്ടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്.ഇരിട്ടിക്കടുത്ത് മാടത്തിയിലെ പരുത്തിവയലിൽ ജോണി യോയാക്ക് (58 )നാണ് പെരുമ്പറമ്പിലെ കൃഷിയിടത്തിൽ വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കുപറ്റിയത്. പെരുമ്പപറമ്പിലെ പാട്ടത്തിനെടുത്ത ഭൂമിയിലെകൃഷിയിടത്തിൽ വച്ചാണ് ജോണി ജോയാക്കിനെ കാട്ടുപന്നി ആക്രമിച്ചത്. ഇവിടെ പാട്ടത്തിനെടുത്ത സ്ഥലത്ത് ആയിരത്തോളം വാഴകളാണ് ജോണികൃഷി ചെയ്യുന്നത്. വാഴക്ക് വെള്ളം നനയ്ക്കാനായാണ് ഇന്ന് രാവിലെ 5.30 ഓടെ ജോണി കൃഷിയിടത്തിൽ എത്തിയത്. വെള്ളം നനക്കാനുള്ള ശ്രമത്തിനിടയിലാണ് കാട്ടുപന്നി ആക്രമിക്കുന്നത്. കൈക്കും കാലിനും പരുക്കേറ്റ ജോണി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജോണിയുടെ പരാതിയിൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപും നിരവധി തവണ കാട്ടുപന്നി കൃഷിയിടത്തിൽ ജോണിയുടെ നൂറുകണക്കിന് വാഴകൾ കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചിരുന്നു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02