റബര്‍ വില വീണ്ടും 200 കടന്നു; കര്‍ഷകര്‍ക്ക് ആശ്വാസം

               

     


                                    

റബർ വില വീണ്ടും ഡബിള്‍ സെഞ്ച്വറി കടന്നതിന്‍റെ സന്തോഷത്തില്‍ റബർ കർഷകർ. മലയോര മേഖലയിലെ ശക്തമായ വേനല്‍ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങളായി.വിപണിയില്‍ റബർ ആർ.എസ്.എസ്-നാലിന് കിലോക്ക് 202 രൂപയും കടന്ന് മുന്നേറി. വരും ദിവസങ്ങളിലും മഴ കിട്ടുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്‌താല്‍ സ്ഥിതി മാറും. വില ഉയർന്നിട്ടും ഉത്പാദനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണിപ്പോള്‍. ഇല കൊഴിയുകയും വേനല്‍ ശക്തമാകുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.മലയോര മേഖലയില്‍ ഒന്നിടവിട്ട് വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ കർഷകരില്‍പലരും ടാപ്പിങ് പുനരാരംഭിക്കാനുള്ള ആലോചനയിലാണ്.വില 200 കടന്നതിനാല്‍, കൂടുതല്‍ കർഷകർ ടാപ്പിങ് പുനരാരംഭിക്കും. റബറിന്റെ മഴക്കാല സംരക്ഷണത്തിനുള്ള സാമഗ്രികളുടെ വില്‍പ്പനക്കുവേണ്ടി വില ഉയർത്തുന്നതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റബർ സൂക്ഷിച്ചുവെച്ചിരുന്ന കർഷകർ മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും റബർ വില്‍ക്കുന്നത് ഒട്ടുപാല്‍ വിലയും ഇത്തവണ താഴാതെ നിലനില്‍ക്കുകയാണ്. ഏഴു മാസം മുമ്ബാണു റബർ വില 255 രൂപയെന്ന റെക്കോർഡിലെത്തിയത്. 2011 ഏപ്രില്‍ അഞ്ചിലെ 243 രൂപയായിരുന്നു അതുവരെയുള്ള റെക്കോർഡ് വില. ഈ റെക്കോർഡ് തകർത്തത് കഴിഞ്ഞ ആഗസ്റ്റ് ഒമ്ബതിനാണ് 255 രൂപയിലെത്തിയത്. ആഴ്ചകളായി കിലോക്ക് 190-192 എന്ന നിലയിലായിരുന്ന വില രണ്ടാഴ്ച മുമ്ബാണ് ചലിച്ചുതുടങ്ങിയത്. ശനിയാഴ്ച വിപണിയില്‍ 202 രൂപക്കായിരുന്നു കച്ചവടം. ചിലയിടങ്ങളില്‍ 200 രൂപക്കും വ്യാപാരികള്‍ റബർ വാങ്ങി. റബർ ബോർഡും ശനിയാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡിന് 202 രൂപയാണ് പ്രഖ്യാപിച്ചത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02