റോഡിൽ മാങ്ങപെറുക്കുന്നതിനിടെ കെഎസ്ആര്‍ടിസിസ്വിഫ്റ്റ് പാഞ്ഞുകയറി;പരിക്കേറ്റമൂന്നുപേരിൽഒരാളുടെ നില ഗുരുതരം

 


കോഴിക്കോട്:റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്ന് മാങ്ങശേഖരിക്കുന്നതിനിടെ ബസ് കയറി മൂന്ന് പേർക്ക് പരിക്ക്. കെഎസ്ആര്‍ടിസിസ്വിഫ്റ്റ് ബസ്സാണ്ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.കോഴിക്കോട് താമരശ്ശേരിദേശീയപാത766ൽ അമ്പായത്തോട് ഭാഗത്താണ് അപകടംനടന്നത്.പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്.മാവിന്‍റെ കൊമ്പ്  റോഡിലേക്ക്  ഒടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങശേഖരിച്ചു കൊണ്ടിരിക്കെയാണ്കെഎസ്ആര്‍ടിസി ബസ് എത്തിയത്.ഇവര്‍ക്കിടയിലേക്ക്ബസ്പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം.അമ്പായത്തോട് അറമുക്ക് 53 കാരനായ ഗഫൂർ,കോഴിക്കോട് പെരുമണ്ണസ്വദേശി 40കാരനായ ബിബീഷ്, എടവണ്ണപ്പാറ സ്വദേശി 42 കാരനായ സതീഷ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്.കോഴിക്കോടേക്ക്  പോവുകയായിരുന്ന സ്വിഫ്റ്റ് ഡീലക്സ് ബസാണ്അപകടത്തിൽപ്പെട്ടത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02