കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നത് നാടകമെന്ന് പൊലീസ് കണ്ടെത്തൽ.

 


 കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം കവർന്നത് നാടകമെന്ന് പൊലീസ് കണ്ടെത്തൽ. പരാതിക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. കവർച്ച പോയതായി പറയുന്ന പണം കുഴൽ പണം ആണോയെന്ന് പൊലീസ് സംശയിക്കുന്നു. കവർച്ച നാടകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം കവര്‍ന്നത്.ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നല്‍കിയത്. കാറില്‍ ചാക്കില്‍ സൂക്ഷിച്ച പണം നഷ്ടമായെന്നായിരുന്നു പരാതി.ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.

WE ONE KERALA -NM 


Post a Comment

Previous Post Next Post

AD01

 


AD02