ഹിമാചലിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 6 പേർ മരിച്ചു. കുളു ജില്ലയിലെ മണികർണിയിലാണ് സംഭവം. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കുളുവിലെ മണികരൺ ഗുരുദ്വാര പാർക്കിംഗിന് സമീപം മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ആയിരുന്നു മരണങ്ങൾ. പരിക്കേറ്റ അഞ്ച് പേരെ പോലീസും ജില്ലാ ഭരണകൂടത്തിന്റെ രക്ഷാപ്രവർത്തകരും ജാരിയിലെ പ്രാദേശിക കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റിയതായി കുളു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അശ്വനി കുമാർ പറഞ്ഞു. ഗുരുദ്വാരയ്ക്ക് എതിർവശത്തുള്ള മലയിലെ ഒരു മരം കൊടുങ്കാറ്റിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് കടപുഴകി വീഴുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന ചില വാഹനങ്ങൾക്ക് മുകളിൽ ആണ് മരം വീണത്. മെഡിക്കൽ സംഘങ്ങൾ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും കുളുവിന്റെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വികാസ് ശുക്ല സംഭവസ്ഥലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂറും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ മുഖ്യമന്ത്രി സുഖു ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post a Comment