കൊച്ചി : ഭർത്താവ് മുഴുവൻ സമയവും ആത്മീയ പ്രവർത്തികളിൽ മുഴുകിയിരിക്കുന്നു. ദാമ്പത്യജീവിതത്തിൽ താലപര്യമില്ലാത്ത ഭർത്താവിൽ നിന്നും യുവതിക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി. ആത്മീയജീവിതശൈലി പിന്തുടരാൻ നിർബന്ധിച്ചതുകൊണ്ടാണ് വിവാഹമോചനം തേടുന്നതെന്ന ഭാര്യയുടെ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എം ബി സ്നേഹലത, ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് യുവതിയുടെ ഹർജി പരിഗണിച്ചത്. വ്യക്തിപരമായ വിശ്വാസങ്ങളോ ആത്മീയതയോ പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ളതല്ല വിവാഹമെന്ന് കോടതി പറഞ്ഞു. ആത്മീയപാത സ്വീകരിക്കാൻ ഭാര്യയെ നിർബന്ധിക്കുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കും. കുടുംബജീവിതത്തിൽ ഭർത്താവിന് താൽപ്പര്യമില്ലെങ്കിൽ അത് കാണിക്കുന്നത് കടമകൾ പാലിക്കുന്നതില്ലായെന്ന സൂചനയാണെന്നും കോടതി വ്യക്തമാക്കി.
WE ONE KERALA -NM
Post a Comment