ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാം ജയം; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിന് തകര്‍ത്തു


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് ഡല്‍ഹി തകര്‍ത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വമ്പനടിക്കാരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. പവര്‍ഹിറ്റിങ് എന്തെന്ന് ബാറ്റര്‍മാരും കാണിച്ചുകൊടുത്തു. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലസിയും ജേക്ക് ഫ്രേസറും ഒന്നാം വിക്കറ്റില്‍ തന്നെ 81 അടിച്ചപ്പോള്‍ 164 റണ്‍സ് വിജയ ലക്ഷ്യം ഡല്‍ഹിക്ക് അനായാസമായി. ഡുപ്ലസി അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ജേക്ക് ഫ്രസര്‍ 38 റണ്‍സ് നേടി. തുടരെ മൂന്ന് വിക്കറ്റുമായി ഹൈദരാബാദ് ഒരു ശ്രമം നടത്തിയെങ്കിലും 34 റണ്‍സടിച്ച അഭിഷേക് പോറലും 21 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സും 16 ഓവറില്‍ കളി തീര്‍ക്കുകയായിരുന്നു. പതിവ് പോലെ 300 റണ്‍സ് മോഹവുമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദുകാര്‍ക്ക് പക്ഷെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 37 റണ്‍സെടുക്കുന്നതിനിടെ ഡഗ്ഔട്ടില്‍ തിരിച്ചെത്തിയത് നാല് പേരാണ്. 74 റണ്‍സോടെ അനികേത് വര്‍മ ഒറ്റയ്ക്ക് പൊരുതിയെങ്കിലും കുല്‍ദീപിന്റെ കറക്കലില്‍ ബാക്കിയുള്ളവര്‍ക്കും അടിതെറ്റി. സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് മൂന്ന് വിക്കറ്റ് നേടി. ഫീല്‍ഡിലെ തകര്‍പ്പന്‍ പ്രകടനവും ഡല്‍ഹി ജയത്തില്‍ നിര്‍ണായകമായി.

Post a Comment

Previous Post Next Post

AD01

 


AD02