69ാം വയസിലും ട്രാക്കിലൂടെ കുതിച്ചോടി രാജം ഗോപി


69ാം വയസിലും ട്രാക്കിലൂടെ കുതിച്ചോടി കേരളത്തിന്റെ അഭിമാനാമാകുകയാണ്. എറണാകുളം കമ്മട്ടിപ്പാടം സ്വദേശിനി രാജം ഗോപി. 33 വര്‍ഷമായി മത്സരരംഗത്തുള്ള ഇവര്‍ അഞ്ച് തവണ ലോകചാമ്പ്യന്‍ഷിപ്പും 16 തവണ ഇന്റര്‍നാഷണല്‍ മത്സരങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രായത്തെയും പരിഹാസങ്ങളെയും മറികടന്നാണ് രാജം ട്രാക്കിലൂടെ കുതിക്കുന്നത്. അഞ്ചാം ക്ലാസിലാണ് രാജംഗോപി ആദ്യമായി ട്രാക്കിലിറങ്ങുന്നത്. ഇപ്പോൾ 69 വയസ്സ് പിന്നിടുന്നു. ഇന്നും അതേ ആവേശത്തില്‍ ട്രാക്കിലൂടെ ഓടി രാജം നേടിയത് റെക്കോര്‍ഡുകള്‍. അഞ്ച് തവണ ലോകചാമ്പ്യന്‍ഷിപ്പ് നേടി. 16 തവണ ഇന്റര്‍നാഷണല്‍ മത്സരങ്ങളിലും പങ്കെടുത്തു. ഇതെല്ലാം വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് മാത്രം- രാജം ഗോപി പറയുന്നു. ഈ പ്രായത്തിലും ഓടുന്നത് കണ്ട് ചുറ്റുമുള്ളവരെല്ലാം പരിഹസിക്കാറുണ്ട്. പക്ഷേ ആ പ്രായത്തില്‍ തന്നെയാണ് രാജംഗോപി അഭിമാനമാകുന്നത്.

Post a Comment

Previous Post Next Post

AD01

 


AD02