വീര്യം കൂടിയ 190ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കോഴിക്കോട് നല്ലളം സ്വദേശി അച്ചാരംമ്പത്ത് നവീന്‍ബാബു (27)വിനെയാണ് പാണ്ടിക്കാട് എസ് ഐ എം കെ ദാസനും സംഘവും അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് കുപ്പിയിലാക്കി പാന്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മണം വരാതിരിക്കാന്‍ സെല്ലോടാപ്പ് കൊണ്ട് ചുറ്റിയാണ് ഒളിപ്പിച്ചത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മഞ്ചേരിയില്‍ നിന്നും കരുവാരക്കുണ്ട് ഭാഗത്തേക്ക് വരുന്ന ബസില്‍ നിന്നുമാണ് പ്രതി പിടിയിലായത്. കഞ്ചാവ് വാറ്റിയെടുത്ത് ഉണ്ടാക്കുന്ന വീര്യം കൂടിയ ഹാഷിഷ് ഓയില്‍ ഗ്രാമിന് ആയിരം മുതല്‍ രണ്ടായിരം വരെ വിലയ്ക്കാണ് വില്‍പന നടത്തുന്നത്. ബാംഗ്ലൂര്‍, മംഗലാപുരം ഭാഗങ്ങളില്‍ നിന്ന് ഹാഷിഷ് ഓയില്‍ നാട്ടിലേക്ക് കടത്തി വില്‍പ്പനനടത്താനായി വരുന്ന വഴിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം കെ ദാസന്‍, പാണ്ടിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്ദ്യോഗസ്ഥരായ അജയന്‍, അരുണ്‍ കെ കുമാര്‍, സനു കെ ജോര്‍ജ് എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Post a Comment