കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന് പ്രതീക്ഷയേകി കേന്ദ്രസംഘം കേരളത്തിലെത്തും. ആരോഗ്യ മന്ത്രാലയ സെക്രട്ടറിയുമായി പ്രൊഫസര്‍ കെ വി തോമസ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റ് സമ്മേളത്തിന് ശേഷം എത്തുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയേക്കും. കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസ് അനുവദിക്കുന്നതില്‍ അനുകൂല ചര്‍ച്ച നടന്നതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായാണ് കെ.വി.തോമസ് ചര്‍ച്ച നടത്തിയത്. കോഴിക്കോട് ആണ് ഐയിംസിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് എത്തുന്ന സംഘം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കും. റോഡ് – റെയില്‍ – വിമാന ഗതാഗത സൗകര്യങ്ങള്‍, ജലലഭ്യത വൈദ്യുതി വിതരണം തുടങ്ങിയവയിലെ കാര്യക്ഷമത എന്നിവ സംഘം വിലയിരുത്തും. എയിംസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താല്‍പ്പര്യം പ്രകടിപ്പിച്ചതായും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളുടെ നവീകരണത്തിനുള്ള കേന്ദ്ര വിഹിതവും ചര്‍ച്ചയായി. ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് കേന്ദ്രസഹായംലഭിക്കുക.
WE ONE KERALA -NM
.jpg)




Post a Comment