പൊതുപരിപാടികളിൽ സജീവമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ


കണ്ണൂർ: പൊതുപരിപാടികളിൽ സജീവമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീപദവി പഠന റിപ്പോർട്ടായ സമത പുസ്തക പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്ന പി പി ദിവ്യ ഏറെ കാലം പൊതുപരിപാടി കളിൽ നിന്ന് വിട്ട് നിന്നിരുന്നു. എന്നാൽ വീണ്ടും പരിപാടികളിൽ സാന്നിധ്യം ഉറപ്പിച്ച് തിരിച്ചെത്തിയിരിക്കുകയാണ് ഇവർ. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സ്ത്രീകൾ നേരി ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ പദവി പഠന റിപ്പോർട്ട്. 2022-24 വർഷത്തെ പ്രവർത്തനങ്ങൾ ഏകീകരിച്ചു കൊണ്ടുളള പഠന റിപ്പോർട്ട് മികച്ച നിലയിലാണ് തയാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി.വിമല, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.രതി, എ.വി.രവീന്ദ്രൻ, പ്രേമസുരേന്ദ്രൻ, കെ. നിർമല, സിഡിപിഒ കെ.ലത, ജി ല്ലാ കോ ഓർഡിനേറ്റർ ശ്രീജിന, പ്രജിത പ്രദീപ്, അനഘ പ്രകാശ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02