കൂടാളി ഗ്രാമപഞ്ചായത്ത് നായാട്ടുപാറ, കൊളോളം ടൗണുകളുടെ ശുചിത്വ പ്രഖ്യാപനം


കൂടാളി ഗ്രാമപഞ്ചായത്ത് നായാട്ടുപാറ, കൊളോളം ടൗണുകളുടെ ശുചിത്വ പ്രഖ്യാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി സരള ഉദ്ഘാടനം ചെയ്‌തു.


 


മലിന്യ കമ്പോസ്റ്റ് സരളയിൽ നിന്ന് വ്യാപാരി വ്യവസായസമിതി നായാട്ടുപാറ സെക്രട്ടറി അരവിന്ദൻ ഏറ്റുവാങ്ങി. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഷൈമ അധ്യക്ഷത വഹിച്ചു. 


കൂടാളി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷംന കെ.പി സ്വാഗതം പറഞ്ഞു. ജയപ്രകാശ് പന്തക്ക വിശദീകരണം നടത്തി. കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പത്മനാഭൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എം വസന്ത ടീച്ചർ, കെ ദിവാകരൻ, പി.സി. ശ്രീകല എന്നിവർ ആശംസ പറഞ്ഞു. വ്യാപാരി പ്രതിനിധി അരവിന്ദൻ നന്ദി പറഞ്ഞു. 



Post a Comment

Previous Post Next Post

AD01

 


AD02