ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; പ്രതി ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി ഹൈക്കോടതി


പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്നാം പ്രതി എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുന്‍കൂര്‍ ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്നലെ ചോദ്യപേപ്പര്‍ വാട്‌സാപ്പിലൂടെ അധ്യാപകന് ചോര്‍ത്തി നല്‍കിയ സ്‌കൂള്‍ പ്യൂണിനെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേല്‍മുറിയിലെ മഅ്ദിന്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ പ്യൂണായ അബ്ദുല്‍ നാസര്‍ ചോര്‍ത്തി നല്‍കിയത്. അണ്‍ എയ്ഡഡ് സ്‌കൂളാണിത്. നേരത്തെ ഇതേ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന എം എസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിനാണ് പ്രതി ചോദ്യപേപ്പറുകള്‍ ചോര്‍ത്തിനല്‍കിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് എം.എസ്. സൊലൂഷസില്‍ നിന്നും ലഭിച്ച പണത്തിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ നാസറിനെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സ്‌കൂള്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഇയാളെ ഇന്ന് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ എം എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവര്‍ അറസ്റ്റിലായിരുന്നു.

Post a Comment

Previous Post Next Post

AD01

 


AD02