കേരളത്തിലെ കോണ്‍ഗ്രസിന് സംസ്ഥാനത്തിന് എതിരായ താല്‍പര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പുകഴ്ത്തിയ സ്വന്തം നേതാവിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമാണെന്നും മുഖ്യമന്ത്രി.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരളത്തിലെ കോണ്‍ഗ്രസിന് സംസ്ഥാനത്തിന് എതിരായ താല്‍പര്യങ്ങളെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരളത്തെ പുകഴ്ത്തിയസ്വന്തം നേതാവിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു.ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമാണെന്നും മുഖ്യമന്ത്രി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.കേരളത്തിന്റെ വികസന പദ്ധതികളെ തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയപ്പോള്‍ യുഡിഎഫ് പുറംതിരിഞ്ഞു നിന്നു. കേരളം മെച്ചപ്പെടരുത് എന്ന നിലയില്‍ കോണ്‍ഗ്രസ് അധപതിച്ചൂവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.കേരളത്തെ വിജ്ഞാന സമ്പദ്ഘടനയും നൂതന സമൂഹവുമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വ്യവസായങ്ങള്‍ വരാത്ത സംസ്ഥാനം എന്ന ദുഷ്പ്രചരണം ഇനി നടത്താനാകില്ല.സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. 6200 സ്റ്റാര്‍ട്ടപ്പുകളിലൂടെ 62,000 തൊഴിലവസരങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിസ്ഥാനരഹിത ആരോപണങ്ങളും വ്യാജ നിര്‍മ്മിതികളും ജനങ്ങള്‍ സ്വീകരിക്കില്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ജനങ്ങള്‍ വീണ്ടും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിന് വീണ്ടും അവസരം ലഭിക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. മാത്രമല്ല സംഘപരിവാറിനെയും ജമാഅത്ത ഇസ്ളാമിയെയും എസ്ഡിപിയെയും ഒരേസമയം ഒപ്പം കൂട്ടുന്ന യുഡിഎഫിന്റെ സമീപനങ്ങളെയും മുഖ്യമന്ത്രി ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

Post a Comment