കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടു മിക്ക സർക്കാർ ഓഫീസുകളിലെയും വാർദ്ധക്യത്താൽ ഒടിഞ്ഞുപോയതും പിഞ്ഞിപ്പോയതുമായ സർവ്വീസ് ബുക്കുകളെ സുന്ദരിയും സുന്ദരനുമാക്കുന്നത് അഴീക്കോട് കപ്പക്കടവിലെ പാട്ടത്ത് വളപ്പിൽ താമസിക്കുന്ന എഴുപത്തിരണ്ട്കാരനായ ശ്രീ.പി.വി ബാലകൃഷ്ണൻ എന്ന ബാലേട്ടനായിരുന്നു .ബുക്ക് ബൈൻഡിംഗ് ഒക്കെ പുതിയ കാലത്തിനനുസരിച്ച് മാറ്റം വരികയും അത്യാധുനിക സംവിധാനങ്ങൾ ആ മേഖല കീഴടക്കുകയും ചെയ്യുന്ന ഈ കാലത്തും ബാലേട്ടൻ ഈ മേഖലയിൽ വിത്യസ്തനാവുന്നത് എത്ര പഴകിയ പുസ്തകങ്ങളാണെങ്കിലും അതിൽ നിന്ന് ഒരക്ഷരം പോലും മുറിഞ്ഞുപോകാതെ ആ പുസ്തകത്തെ പുതിയത് പോലെ മനോഹരമാക്കുന്നത് കൊണ്ടാണ് ..മെഷീൻ കട്ടിംഗുകൾ പുസ്തകങ്ങളിലെ അക്ഷരങ്ങളെ കട്ട് ചെയ്തു പോയേക്കാം എന്ന ഭയമാണ് മിക്ക സർക്കാർ ഓഫീസ് മേധാവികളും ഈ കാര്യത്തിൽ തികച്ചും കൈപ്പണിയായ ബാലേട്ടനെ തന്നെ ആശ്രയിക്കുന്നത് ..അത്ര മാത്രം ശ്രദ്ധയോടും സൂഷ്മതയോടുമാണ് ഒരോ ബുക്കിനെയും ബാലേട്ടൻ സമീപിച്ചിരുന്നത് .ഇത്തിരി പശയും സൂചിയും നൂലും മാത്രമാണ് തൻ്റെ ബ്യൂട്ടിഷൻ ടൂൾ എന്ന ലളിതമായ ചിന്തയിൽ, സഞ്ചരിക്കുന്ന ബൈൻഡിംഗ് സെൻ്ററാണ് ഇന്നലെ രാത്രിയോടെ നിശ്ചലമായത് സി. പി എം അഴീക്കോട് നോർത്ത് ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള മൂന്ന് നിരത്ത് നോർത്ത് ബ്രാഞ്ചംഗമാണ് .
WE ONE KERALA -NM
Post a Comment