പറശ്ശിനിക്കടവിലെ ലോഡ്ജുകളിൽ മിന്നൽ പരിശോധന ഡോക്ടർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ


പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളിൽ പൊലീസിന്റെ മിന്നൽ പരിശോധന. റെയ്‌ഡിൽ യുവ ഡോക്ടർ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു. പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്‌ജിൽ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയിൽ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ കെ ആദിത്ത് (30), പി എ ഹരികൃഷ്ണൻ(25)എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്. തളിപ്പറമ്ബ്, പാളയാട്, റോഡിലെ വി എ റസിഡൻസിയിൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടർ അജാസ് ഖാൻ (25) പിടിയിലായത്. ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു. വിദേശത്തേയ്ക്കു പോകുന്നതിനു മുമ്ബുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാൾ ലോഡ്‌ജിൽ മുറിയെടുത്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02