‘കേന്ദ്ര അവഗണനയെ മറികടക്കാനുള്ള ശേഷി കേരളത്തിനുണ്ട്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍


കേന്ദ്ര അവഗണനയെ മറികടക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും വിജ്ഞാന സമ്പത്ത് വ്യവസ്ഥയാണ് കേരളത്തിന്റെ ഭാവിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കണ്ണൂരില്‍ ആര്‍എംഎസ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് തടഞ്ഞു വയ്ക്കുന്നത്. കേന്ദ്രത്തോട് ചോദിക്കുന്നത് ഓശാരം അല്ല. കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നത്. സ്റ്റേറ്റ് ലിസ്റ്റും കണ്‍കറന്റ് ലിസ്റ്റും കേന്ദ്രം ഇല്ലാതാക്കുന്നുവന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തോട് നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്നത് ഏറ്റവും ഹീനമായ സമീപനമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം നന്നാവാന്‍ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ തെളിവാണ് കേന്ദ്ര ബജറ്റ്. ജനവിരുദ്ധവും കേരള വിരുദ്ധവുമാണ് ബജറ്റ്. ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞാല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവായി മോദി മാറി.ട്രംപ് കഴിഞ്ഞാല്‍ താനാണ് കരുത്തന്‍ എന്നാണ് മോദിയുടെ വിചാരമെന്നും എം എ ബേബി പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02