‘സര്‍ക്കാര്‍ മുനമ്പം ജനതയ്‌ക്കൊപ്പം, കോടതിവിധി തള്ളിക്കളയാനാവില്ല’: ടി പി രാമകൃഷ്ണന്‍


ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയത് സര്‍ക്കാര്‍ വീഴചയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വിധി തള്ളിക്കളയാനാവില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഭൂമി കൈവശമുള്ള കുടുംബങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മുനമ്പം ജനതയ്‌ക്കൊപ്പമാണ്. തര്‍ക്കമില്ലാതെ പരിഹാരം കാണാനായിരുന്നു സര്‍ക്കാരിന്റെ നിലപാട്. വിധി പഠിച്ചശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഇന്നാണ് വന്നത്. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും ഹൈക്കോടതി. വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിഷയത്തിൽ കമ്മീഷനെ നിയമക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും വഖഫ് ബോർഡും ട്രിബൂണലുമാണ് വിഷയം തീർപ്പാക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി. കമ്മീഷൻ നിയമിക്കാൻ സർക്കാരിന് അവകാശം ഉണ്ട്. എന്നാൽ ഇത് ജുഡീഷ്യൽ പുനർ അവലോകനത്തിന് വിധേയം ആണെന്നും കോടതി നിരീക്ഷിച്ചു. കേരള വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹർജി നടപടി.ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ നായർ കമീഷന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും വഖഫ് ട്രിബൂണൽ തീരുമാനത്തെ സ്വാധീനിക്കരുതെന്നും കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടികൾ പാടില്ലെന്നും ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post

AD01

 


AD02