മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി. പി. ഷാജി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തില്ലങ്കേരി മച്ചൂർമല ഭാഗത്തു നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തി പ്ലാസ്റ്റിക്ക് ബാരലിൽ സൂക്ഷിച്ച 200 ലിറ്റർ വാഷ് കണ്ടെത്തി അബ്കാരി കേസെടുത്തു. സമീപ പ്രദേശങ്ങളിലെ ഉത്സവങ്ങളും മറ്റും മുന്നിൽ കണ്ട് വിൽപന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ വാഷ് ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ കരുതുന്നത്. പ്രതികളെ പറ്റി അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ഉത്തമൻ കെ, അഭിലാഷ് സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) അനീഷ് കുമാർ. പി , സിവിൽ എക്സ്സൈസ് ഓഫീസർ റിജു എ കെ, WCEO ദൃശ്യ ജി , എന്നിവരും ഉണ്ടായിരുന്നു.
WE ONE KERALA -NM
Post a Comment