പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. ഇന്ത്യൻ ജനതയാണ് തൻ്റെ കരുത്ത് എന്ന് പ്രധാനമന്ത്രി. വിമർശനം ജനാധിപത്യത്തിൻറെ കാതലാണ്. വിമർശനങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രമാണ് എല്ലാം. ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് ആർഎസ്എസ് പഠിപ്പിക്കുന്നു. തന്റെ ജീവിതം മുഴുവൻ ദാരിദ്ര്യത്തിൽ ആയിരുന്നു. പക്ഷേ അതിന്റ വേദന ഒരിക്കലും താൻ അനുഭവിച്ചിട്ടില്ല. പുതിയൊരു തുടക്കം കുറിക്കാൻ പാകിസ്താൻ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഓരോ ശ്രമത്തിനും നിഷേധാത്മകതയാണ് നേരിടേണ്ടിവന്നത്. വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണെന്നാണ് തൻ്റെ ബോധ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പിതാവിൻറെ ചായക്കടയിൽ എത്തിയവരിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചു. ആ പാഠങ്ങൾ പൊതുജീവിതത്തിൽ പ്രയോഗിച്ചു. ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളുമായാണ് ഓരോ ഇടത്തും പോകുന്നത്. താനൊരു ലോക നേതാവിന് കൈ കൊടുക്കുമ്പോൾ രാജ്യത്തെ മുഴുവൻ ജനങ്ങളും ആണ് തന്നോടൊപ്പം കൈ കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ലോകം അത് ശ്രദ്ധിക്കുന്നു. കാരണം ഈ രാജ്യം ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെതുമാണ്.ആർഎസ്എസ് പോലുള്ള സംഘടനയിൽ നിന്ന് ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം.വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു .ഇന്ത്യയുടെ താൽപര്യങ്ങൾക്കാണ് എല്ലായിപ്പോഴും മുൻഗണന നൽകുന്നത്. തൻ്റെ രാജ്യമാണ് തന്റെ ഹൈക്കമാൻഡ്.ട്രംപിന് കൃത്യമായ പദ്ധതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
WE ONE KERALA -NM
Post a Comment