തീരദേശ അയൽക്കൂട്ടങ്ങൾക്കായി തീരസംഗമം സംഘടിപ്പിച്ചു


ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും  കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിൽ തീരസംഗമം സംഘടിപ്പിച്ചു. അഴീക്കലിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. ന്യൂമാഹി സി ഡി എസിലെ 40 തീരദേശ അയൽക്കൂട്ടങ്ങളിൽ നിന്നായി 300 പേർ പരിപാടിയിൽ പങ്കെടുത്തു. തീരദേശ മേഖലകളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ശക്തിപ്പെടുത്തുക, ഓക്സിലറി ഗ്രൂപ്പുകൾ സജീവമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംഗമം നടത്തിയത്. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ തീരദേശ മേഖലയുടെ ഉന്നമനത്തിനായി പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. തീരദേശ മേഖലയ്ക്ക് മാത്രം 16 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.



മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് തീരസംഗമം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സ്നേഹിത സർവ്വീസ് പ്രൊവൈഡർ ബേബി രഹന പദ്ധതി വിശദീകരണം നടത്തി. ട്രാൻസ് പേഴ്സൺ ടി.ജി. സന്ധ്യ ടോക് ഷോയിൽ പങ്കെടുത്തു. കുടുംബശ്രീ കുടുംബ സംഗമം, വയോജനങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയും സംഗമങ്ങൾ, ബാലസഭ, സീ ഫുഡ് പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മഗേഷ്, സി ഡി എസ് ചെയർപേഴ്സൺ കെ.പി ലീല, സിഡിഎസ് വൈസ് ചെയർപേഴ്സൺ സി.വി രജിത, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം. അനിൽകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

AD01

 


AD02