ലോകത്തിലെ ഏറ്റവും വലിയ ധീരൻ. ഇത്രയും ദുർഘടമായ ഒരു പര്യവേക്ഷണത്തിൽ ഒൻപത് മാസത്തോളം ഒരു സ്ത്രീയോട് ഒപ്പം നേരിട്ടവൻ.8000 മണിക്കൂറിലധികം വിമാനം പറത്തിയവൻ, ആകാശത്തും ബഹിരാകാശത്തും സാഹസികനായ ബുച്ച് വിൽമോർ
ആരാണ് ബുച്ച് വിൽമോർ
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തിയ സുനിതാ വില്യംസിന് അധികം ആമുഖത്തിന്റെ ആവശ്യമില്ല. ഇന്ത്യൻ വംശജയായ സുനിത ലോകത്ത് അറിയപ്പെടുന്ന ബഹിരാകാശ യാത്രികരിൽ ഒരാളാണ്. അതുപോലെത്തന്നെ സാഹസികനായ ബഹിരാകാശ യാത്രികനാണ് സുനിതയ്ക്കൊപ്പം തിരിച്ചെത്തിയ ബുച്ച് വിൽമോറും. തുടക്കത്തിൽ വൈമാനികനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കുമുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിതവിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വിൽമോറിനെ 2000-ലാണ് നാസ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്തത്. 2009-ൽ എസ്ടിഎസ്-129 സ്പെയ്സ് ഷട്ടിൽ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014-ൽ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ്എസിൽ ഫ്ലൈറ്റ് എൻജിനീയറായും കമാൻഡറായും പ്രവർത്തിച്ചു.1963 ഡിസംബർ 29-നാണ് വിൽമോർ ജനിച്ചത്. ബാരി യൂജിൻ ബുച്ച് വിൽമോറെന്നാണ് മുഴുവൻ പേര്. ടെന്നസി സാങ്കേതിക സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഏവിയേഷൻ സിസ്റ്റംസിൽ മാസ്റ്റേഴ്സ് ബിരുദം നേടി. അതിനുശേഷമാണ് യുഎസ് നാവികസേനയിൽ ചേരുന്നത്. അവിടെ ഓഫീസറായും പൈലറ്റായും സേവനം ചെയ്തു. ഇറാഖിലെ യു.എസിന്റെ ഓപ്പറേഷൻ സതേൺ വാച്ച്, ഡെസേർട്ട് സ്റ്റോം, ഡെസേർട്ട് ഷീൽഡ് തുടങ്ങിയ സുപ്രധാന ദൗത്യങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുണ്ട് വിൽമോറിന്. 663 വിമാനവാഹിനിക്കപ്പലുകളിൽ പോർവിമാനങ്ങളിറക്കിയും 8,000 മണിക്കൂറിലധികം വിമാനം പറത്തിയും പ്രാഗല്ഭ്യം തെളിയിച്ചിട്ടുമുണ്ട്. ഇവയൊക്കെയും ബഹിരാകാശത്ത് മൈക്രോഗ്രാവിറ്റിയിൽ 286 ദിവസം തങ്ങാനും സാഹസികപരീക്ഷണങ്ങളിലേർപ്പെടാനും 62-കാരനായ വിൽമോറിനു കരുത്തുപകർന്നു. കോളേജിൽ ചേരുന്നതിനുമുൻപ് ഫുട്ബോൾ കളിക്കാരനായിരുന്നു വിൽമോർ. ഡിയന്നയാണ് വിൽമോറിന്റെ ഭാര്യ. രണ്ടു പെൺമക്കൾ.
നേട്ടങ്ങളും പുരസ്കാരങ്ങളും
ലെജിയൻ ഓഫ് മെറിറ്റ്, ഡിഫൻസ് സുപ്പീരിയർ സർവീസ് മെഡൽ, നാസ ഡിസ്റ്റിങ്യുഷ്ഡ് സർവീസ് മെഡൽ, രണ്ട് നാസ സ്പേസ് ഫ്ലൈറ്റ് മെഡലുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ വിൽമോറിനെ തേടിയെത്തിയിട്ടുണ്ട്. സാഹസികതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ ബുച്ച് വിൽമോർ, ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ തൻ്റെ പേര് സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തിരിക്കുന്നു.
WE ONE KERALA -NM
Post a Comment