കഞ്ചാവ് കൈവശം വച്ച തുടിയാട് സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി


കഞ്ചാവ് കൈവശം വച്ച നെടുംപുറംചാൽ തുടിയാട് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. 

കണിച്ചാർ വില്ലേജിലെ തുടിയാട് ഭാഗത്ത് വട്ടോത്ത് വീട്ടിൽ ജിബിൻ ജോസഫ് (വയസ്: 32/2025) എന്നയാളെയാണ് 5 ഗ്രാം  കഞ്ചാവുമായി ബുധനാഴ്ച ഉച്ചയോടെ അസി.എക്സെെസ് ഇൻസ്പെക്ടർ (Gr) എം ബി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. 

റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ പത്മരാജൻ, പ്രിവൻ്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ സുനീഷ് കിള്ളിയോട്ട്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എസ് ശിവദാസൻ, സിനോജ് വി, ശ്യാം പി എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

AD01

 


AD02