കണ്ണാടിപ്പറമ്പ് : ഭാര്യയേയും കുഞ്ഞിനേയും സംരക്ഷിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ച വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിൻ്റെ പരാക്രമം.കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിനിയായ ഭാര്യയേയും ഭാര്യാമാതാവിനെയുമാണ് യുവാവ് വെട്ടി പരുക്കേൽപ്പിച്ചത്.ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. യുവതിക്കും കുട്ടിക്കും ചെലവിനായി കോടതിയെ സമീപിച്ച വിരോധത്തിൽ ഭർത്താവ് ഏച്ചൂർ സ്വദേശി പ്രിയേഷാണ് ആക്രമിച്ചത്.വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയുടെ വിരലിൽ വെട്ടുകയും തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെയും ആക്രമിച്ചു.പരുക്കേറ്റ ഇരുവരും കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴിയെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി
WE ONE KERALA -NM
Post a Comment