പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിലെ രണ്ടാം സെക്ഷൻ ഇന്നും തുടരും. സ്റ്റാർലിങ്ക്, മണ്ഡല പുനർനിർണയം, ദേശീയ വിദ്യാഭ്യാസ നയം, വ്യാജ തിരിച്ചറിയൽ കാർഡ് തുടങ്ങിയ വിവിധ വിഷയങ്ങൾ പ്രതിപക്ഷം ഇന്നും അടിയന്തര പ്രമേയ നോട്ടീസായി നൽകിയേക്കും. ആശാ വർക്കേഴ്സ് വിഷയം, കടൽ മണൽ ഖനനം തുടങ്ങിയവ കേരളത്തിൽ നിന്നുള്ള അംഗങ്ങളും പാർലമെന്റിൽ ഉന്നയിക്കും. വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് നൽകുന്ന നോട്ടീസുകൾ തുടർച്ചയായി തള്ളുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ രാജ്യസഭാ അധ്യക്ഷനെ കണ്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ലോക്സഭയിൽ ഇന്ന് റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരും. 2025-26 ലെ ജൽശക്തി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാന്റിനായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയും വോട്ടെടുപ്പും ലോക്സഭയിൽ നടക്കും.

Post a Comment