അടുത്ത മാസം മുതൽ എടിഎം ഉപയോഗത്തിന് ചെലവേറും





സ്‌ഥിരമായി എടിഎം ഉപയോഗിക്കുന്നവരാണോ, വരുന്ന മാസം മുതൽ എടിഎം ഉപയോഗത്തിന്റെ ചെലവ് കൂടാൻ പോവുകയാണ്. എടിഎം ഇന്റർചെയ്ത് ഫീസ് വർധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയതോടെ മേയ് ഒന്നു മുതൽ എടിഎം പിൻവലിക്കലുകളുടെ ചെലവ് ഉയരും. ഒരു ബാങ്കിന്റെ എടിഎമ്മിൽ മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ കൈമാറുന്ന തുകയാണ് എടിഎം ഇന്റർചെയ്ഞ്ച് ഫീസ്. എടിഎമ്മുകൾ നടത്തിപ്പിനുള്ളതാണ് ഈ ചാർജ്. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് പുതിയ നിരക്ക് ബാധകമാണ്. സൗജന്യ പരിധി കടന്നാൽ നൽകേണ്ട തുകയിൽ രണ്ട് രൂപയുടെ വർധനവ് ഉണ്ടാകുമെന്നാണ് വിവരം. എടിമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് 19 രൂപ ഇടപാടിന് നൽകേണ്ടി വരും. നേരത്തെയിത് 17 രൂപയായിരുന്നു. ബാലൻസ് പരിശോധനയ്ക്ക് 7 രൂപയാണ് നൽകേണ്ടി വരിക. നേരത്തെ ആറു രൂപയായിരുന്നു. സൗജന്യ ഇടപാട് പരിധി കടക്കുന്നവർക്ക് മാത്രമാണ് ഈ അധിക തുക നൽകേണ്ടി വരിക. നിലവിൽ മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്ക് എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാട് ബാങ്കുകൾ അനുവദിക്കുന്നുണ്ട്. മെട്രോ ഇതര പ്രദേശത്ത് മൂന്ന് സൗജന്യ ഇടപാടുകൾ അനുവദിക്കും,

ഇന്റർചേഞ്ച് ഫീസ് 23 രൂപയാക്കി ഉയർത്തണമെന്നായിരുന്നു എടിഎം ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. 2021 ലാണ് ഫീസ് 15 രൂപയിൽ നിന്നും 17 രൂപയാക്കി ഉയർത്തിയത്. അതേസമയം രാജ്യത്ത് എടിഎം ഇടപാട് കുറയുകയാണ്. 2023 ജനുവരിയിൽ 57 കോടി രൂപയുടെ എടിഎം പണം പിൻവലിക്കൽ നടന്നിടത്ത് 2025 ജനുവരിയിൽ നടന്ന് 48.83 കോടി രൂപയുടെ ഇടപെടലുകളാണ്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02